ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ പരിഷ്‌ക്കാരത്തിന് എതിരായ ജനകീയ പ്രക്ഷോഭം ദ്വീപിൽ തുടങ്ങിയതിനു പിന്നാലെ, ലക്ഷദ്വീപില്‍ ഇന്‍റര്‍നെറ്റിന് വേഗത കുറഞ്ഞതായി വ്യാപക പരാതി. ഇതോടെ സര്‍ക്കാര്‍ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും ഇന്‍റര്‍നെറ്റ് കഫേകള്‍ പ്രവര്‍ത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.
ദ്വീപില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കരടു നിയമങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ നേരിട്ട് എത്തിക്കാനോ, തപാല്‍ വഴിയോ അയക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കില്ല. കൂടാതെ, ഇന്‍റര്‍നെറ്റ് വേഗത കുറഞ്ഞതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയോ ആശ്രയ കേന്ദ്രങ്ങള്‍ വഴിയോ അഭിപ്രായം രേഖപ്പെടുത്താനും കഴിയില്ല. ഓൺലൈൻ അധ്യയന വർഷം, ജൂണിൽ ആരംഭിക്കുന്നതിനാൽ ഇത് വിദ്യാർഥികളെയും ഏറെ ബാധിച്ചിരിക്കുകയാണ്.