ഇടുക്കി:കോവിഡ് പ്രതിരോധത്തിൽ തൊടുപുഴ നഗരസഭയ്ക്ക് കൈത്താങ്ങായി ജോയിൻറ് കൗൺസിൽ താലൂക്ക് നേതൃത്വം. ഭക്ഷ്യധാന്യങ്ങളും, മെഡിക്കൽ കിറ്റുകളുമാണ് നഗരസഭയ്ക്ക് കൈ മാറിയത്. തൊടുപുഴ നഗരസഭ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതിനായാണ് ജോയിൻറ് കൗൺസിൽ സഹായം.
പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭ സമൂഹ അടുക്കള ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യക്കിറ്റ് സമൂഹ അടുക്കളയിലേക്ക് വിനിയോഗിക്കുവാനാണ് തീരുമാനം. മെഡിക്കൽ കിറ്റ് കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിതരണം ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം മഴക്കാലപൂർവ്വ രോഗ പ്രതിരോധ പ്രവർത്തനങ്ങളും നഗരസഭ ശക്തമായി ഏകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.