ഇടുക്കി: കോവിഡ് വ്യാപന തീവ്രത ജില്ലയിൽ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഹോമിയോ വകുപ്പ്, കോവിഡ് സ്പെഷ്യൽ ഒ.പിയും, റഫറൽ സെന്ററും ആരംഭിച്ചു. ജില്ലാ ഹോമിയോ ആശുപത്രിയിലാണ് ആരംഭിച്ചത്. ഇതിലൂടെ പ്രദേശത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുകയാണ് ഉദ്ദേശിക്കുന്നത്.
വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന ജനങ്ങൾ വരുന്ന ടൗൺ എന്ന നിലയ്ക്കാണ് മുട്ടത്ത് സെൻറർ സ്ഥാപിച്ചത്. സെൻറർ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് സെൻറർ പ്രവർത്തനങ്ങൾ. ഇവിടെ എല്ലാവിധ ചികിത്സ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.