വിദേശരാജ്യങ്ങളിൽ, ഒന്നാം ഡോസായി അസ്ട്രാസെനക വാക്സിൻ സ്വീകരിച്ചവർക്ക് സംസ്ഥാനത്തെത്തിയാൽ രണ്ടാം ഡോസായി, കോവി ഷീൽഡ് സ്വീകരിക്കാമെന്ന സ്ഥിതീകരണവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. ഇതിനായി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി റജിസ്റ്റര്‍ ചെയ്യണം.
ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ രേഖപ്പെടുത്തും. തുടര്‍ന്നു രണ്ടാം ഡോസിന്റെ വിവരവും രേഖപ്പെടുത്തിയ ശേഷം അന്തിമ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുകയാണ്.