കേന്ദ്ര സര്‍ക്കാര്‍, ലക്ഷദ്വീപിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ്, മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷദ്വീപ് പ്രശ്നത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പ്രസിഡന്‍റിന് ഒരു ലക്ഷം ഇ – മെയിലുകള്‍ അയക്കുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് മന്ത്രി തന്റെ അഭിപ്രായം പറഞ്ഞത്. ലക്ഷദ്വീപ് ഐക്യദാർഢ്യത്തിെൻറ ഭാഗമായാണ് ഡി.വൈ.എഫ്.ഐ രാഷ്ട്രപതിക്ക് ഒരു ലക്ഷം ഇ- മെയിലുകൾ അയയ്ക്കുന്നത്.