പ്രതികാരം; ഡോക്ടർ ദമ്പതിമാരെ നടുറോഡിൽ വെടിവെച്ചു കൊന്നു

രാജസ്ഥാനിൽ ഭരത്പൂരിൽ പട്ടാപ്പകൽ ഡോക്ടർ ദമ്പതിമാരെ നടുറോഡിൽ വെടിവെച്ചു കൊലപ്പെടുത്തി.ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ കൊല നടത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് ഭരത്പൂരിലെ നീംദ ഗേറ്റ് പ്രദേശത്തായിരുന്നു സംഭവം.

തങ്ങളുടെ സഹോദരിയെയും കുഞ്ഞിനേയും കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. രണ്ട് വർഷം മുമ്പ് ഒരു യുവതിയെയും കുഞ്ഞിനേയും തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു ദമ്പതിമാരും ഇവരുടെ അമ്മയും. തൻ്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സീമാ ഗുപ്തയും മാതാവും കൂടി യുവതിയെയും കുഞ്ഞിനേയും വീടിനു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ദമ്പതിമാരും അമ്മയും ജയിലിലായിരുന്നു. നിലവിൽ മൂന്ന് പേരും ജാമ്യത്തിൽ ഇറങ്ങിയപ്പോളാണ് യുവതിയുടെ സഹോദരനും ബന്ധുവും ചേർന്ന് പ്രതികാരം ചെയ്തത്.

ഭരത്പൂരിലെ നീംദ ഗേറ്റ് പ്രദേശത്ത് നടന്ന കൊലപാതക ദൃശ്യങ്ങൾ ട്രാഫിക് പോലീസിന്റെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ ക്രോസിംഗിൽ വച്ചാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ യുവാവും ബന്ധുവും ഡോക്ടര്‍ ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *