ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെ സഞ്ജു നയിക്കണമെന്ന് മുൻ പാക് താരം ഡാനിഷ് കനേരിയ.
“ഇന്ത്യയുടെ ക്യാപ്റ്റൻ മിക്കവാറും ശിഖർ ധവാൻ ആവും. പൃഥ്വി ഷായോ സഞ്ജു സാംസണോ അല്ല. ധവാൻ. പക്ഷേ, എന്നോട് ചോദിക്കുകയാണെങ്കിൽ ഞാൻ സഞ്ജുവിൻ്റെ പേര് പറയും. ഭാവിയിൽ കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമ്പോൾ സഞ്ജു ആവണം അടുത്ത ആൾ. കോലി ഇല്ലാതിരിക്കുമ്പോൾ പോലും തയ്യാറായിരിക്കണം. ആരെയെങ്കിലും ഒരാളെ തയ്യാറാക്കി എടുക്കേണ്ടതുണ്ട്.”- ഡാനിഷ് കനേരിയ പറയുന്നു.