കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ പാമ്പുകടിയേറ്റ അഭിരാമിനെ ആശ്വസിപ്പിക്കാന്‍ മന്ത്രിയുടെ ഫോണ്‍ കോള്‍

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ എഐവൈഎഫ് പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് റവന്യൂമന്ത്രി കെ രാജന്‍.

കുഴപ്പമൊന്നുമില്ലെന്ന് കണ്ട് ഇന്നലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി മന്ത്രി കെ. രാജന്‍ അഭിരാമിനെ വിളിച്ചത്. പതറാതെ മുന്നോട്ടു പോകണമെന്നും തങ്ങളെല്ലാം ഒപ്പമുണ്ടന്നും എന്താവശ്യത്തിനും തന്റെ നമ്പറില്‍ വിളിക്കാമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് എഐവൈഎഫ് നേതൃത്വത്തില്‍ കൊവിഡ് ദുരിത ബാധിതര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനിടെ എഐഎസ്എഫ് പ്രവർത്തകൻ അഭിരാമിന് പാമ്പുകടിയേല്‍ക്കുന്നത്.  പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ അഭിരാമിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *