കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവിൽ തീരുമാനമായില്ല; നിര്‍മല സീതാരാമന്‍

വാക്സിൻ അടക്കമുള്ള കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവ് സംബന്ധിച്ച് ഇന്നു ചേര്‍ന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. വസ്തുക്കളുടെ വില, നികുതിയിളവ് എന്നിവയിൽ തീരുമാനമെടുക്കാൻ മന്ത്രിതല ഉപസമിതിയെ നിശ്ചയിച്ചിട്ടുണ്ട്. അടുത്ത മാസം എട്ടിനകം സമിതി റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

വാക്സിൻ, മരുന്ന് അടക്കമുള്ള കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവായിരുന്നു 43ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ സുപ്രധാന അജണ്ട. സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന വാക്സിന് നികുതി ഇളവ് പ്രഖ്യാപിക്കുന്നത് സാധാരണക്കാരന് ഗുണം ചെയ്തേക്കില്ലെന്ന ആശങ്കയാണ് തീരുമാനമെടുക്കാൻ തടസ്സമെന്നാണ് കേന്ദ്ര വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *