ലക്ഷദ്വീപില്‍ ഭൂമിയുടെ പാട്ടത്തുക കുറച്ചു. വന്‍കിട കുത്തകകള്‍ക്ക് വഴിയൊരുക്കാനെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. കവരത്തിയില്‍ ഭൂമിയുടെ പാട്ടതുക സ്ക്വയർ മീറ്ററിന് 30 രൂപയില്‍ നിന്ന് 16 രൂപയിലേക്കും മറ്റു ദ്വീപുകളിലെ പാട്ടത്തുക 25 രൂപയില്‍ നിന്ന് 15 രൂപയായുമാണ് കുറച്ചത്. ഈ മാസം പുറത്തിറങ്ങിയ ഉത്തരവിലാണ് ഇതു സംബന്ധിച്ച് നിര്‍ദേശമുള്ളത്. വന്‍കിട കുത്തകകള്‍ക്ക് ലക്ഷദ്വീപിലെത്തി ചെറിയ വിലയ്ക്ക് ഭൂമി പാട്ടത്തിനെടുക്കാനുള്ള വഴിയൊരുക്കുന്നതാണ് പുതിയ ഉത്തരവെന്നാണ് പരക്കെ ഉയർന്നു കേൾക്കുന്ന ആരോപണം.
സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി ഭൂമി പാട്ടത്തിനു നല്‍കുന്ന നടപടി ലക്ഷദ്വീപില്‍ വ്യാപകമായുണ്ട്. എന്നാല്‍, പാട്ടത്തുക കുറയ്ക്കുന്നതിലൂടെ ജനങ്ങള്‍ക്ക് കിട്ടുന്ന വരുമാനം കുറയുകയും ഭൂമി പാട്ടത്തിനെടുക്കുന്നവര്‍ക്ക് ലാഭമുണ്ടാവുകയുമാണ്.