പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് തന്നെ അപമാനിച്ച് പുറത്താക്കിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞ സർക്കാരിൻറെ അഴിമതികളെല്ലാം താൻ പുറത്തുകൊണ്ടുവന്നിരുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആത്മാർഥമായ ശ്രമം നടത്തി. എന്നാൽ പാർട്ടിയിൽ നിന്നും തനിക്ക് സ്വീകാര്യത ലഭിച്ചില്ല. സംഘടനാ ദൗർബല്യമാണ് കോൺഗ്രസിൻറെ പരാജയത്തിന് പ്രധാന കാരണമെന്നും ചെന്നിത്തല കത്തിൽ വ്യക്തമാക്കി.
ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡ് നിയോഗിച്ച അശോക് ചവാൻ സമിതിക്ക് മുന്നിലും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കത്തയച്ചിരിക്കുന്നത്.