ജൂലൈ 23 മുതൽ ആഗസ്റ്റ്8 വരെ ജപ്പാനിലെ, ടോക്യോയിൽ നടക്കുന്ന ഒളിംപിക്സിനെതിരെ മുന്നറിയിപ്പുമായി ഡോക്ടർമാർ. ടോക്യോ ഒളിംപിക്‌സ് നടത്തിയാല്‍ പുതിയ കൊവിഡ് വകഭേദത്തിന്കാരണമായേക്കുമെന്നാണ് ഡോക്‌ടര്‍മാരുടെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 2020ല്‍ ഒളിംപിക്‌സ് മാറ്റിവച്ചത്. ഈ വര്‍ഷം ഒളിംപിക്‌സ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജപ്പാനും അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയും വ്യക്തമാക്കിക്കഴിഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറ്റം വന്ന പലതരം കൊറോണ വൈറസ് ടോക്യോയില്‍ കൂടിച്ചേരും. ഇതില്‍ നിന്ന് പുതിയ കൊവിഡ് വകഭേദം ഉണ്ടാവും. ഇത് വലിയ ദുരന്തമായി മാറാന്‍ സാധ്യതയുണ്ട്. 100 വര്‍ഷം കഴിഞ്ഞാലും ജപ്പാന് ഈ നാണക്കേടില്‍ കരകയറാന്‍ കഴിയില്ല – ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. രാജ്യത്ത് ജനങ്ങൾ ഒളിംപിക്സിനെതിരെ പ്രതിഷേധം അനുദിനം കടുപ്പിക്കുകയാണ്.