ഇന്ന് ചേരാനിരിക്കുന്ന ജി.എസ്.ടി കൗൺസിലിന് മുൻപായി, രാജ്യത്തെ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി. ആംബുലന്‍സ്, ആശുപത്രി കിടക്ക, വെന്റിലേറ്റര്‍, ഓക്സിജന്‍, മരുന്നുകള്‍, വാക്സിന്‍ തുടങ്ങിയവയ്ക്ക് വേണ്ടി,
ജനങ്ങള്‍ ക്ലേശിക്കുന്ന ഈ കൊവിഡ് കാലത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ക്കും ജി.എസ്.ടി ഈടാക്കുന്നത് ക്രൂരതയാണെന്നാണ് പ്രിയങ്ക തന്റെ ട്വീറ്റിലൂടെ കുറിച്ചിരിക്കുന്നത്.