സ്കൂൾ അധ്യാപികയും, ഖൊ,ഖൊ പരിശീലകയുമായി രജീഷ വിജയൻ നായികയായി എത്തുന്ന, രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത സ്പോര്‍ട്‍സ് ഡ്രാമ ചിത്രം ‘ഖൊ ഖൊ’യുടെ ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന് വൈകിട്ട് പ്രദർശനത്തിനെത്തും.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്ന ചിത്രമാണിത്. ഫസ്റ്റ് പ്രിൻറ് സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.