ഇന്ത്യൻ ഗുസ്തിതാരം സുശീല്‍ കുമാറും, സംഘവും കൊല്ലപ്പെട്ട സാഗർ റാണെയെന്ന ഗുസ്തി താരത്തെ മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. വടികൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുശീല്‍കുമാറിന്റെ കൂട്ടുകാരനാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവരെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഇവര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
പരിക്കേറ്റ സാഗര്‍ റാണ എന്ന ഗുസ്തി താരം നിലത്തുവീണു കിടക്കുന്നതും വടിയുമായി സുശീല്‍കുമാറും സംഘവും ചുറ്റും നില്‍ക്കുന്ന ചിത്രങ്ങളുമാണ് പുറത്തുവന്നത്. പരിക്കേറ്റ സാഗർ പിന്നീട് മരിക്കുകയായിരുന്നു. കഴിഞ്ഞ നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സാഗർ റാണെ കൊല്ലപ്പെട്ടത്.