മലപ്പുറത്ത് ചരക്ക് ലോറി ഉടമകളും, തൊഴിലാളികളും പണിമുടക്കിലേക്ക്. ട്രിപ്പിൾ ലോക് ഡൗണിനിടയിൽ, ലോറി ഡ്രൈവറെ റോഡില്‍വച്ചും പൊലീസ്റ്റേഷനില്‍ കൊണ്ടുപോയും മര്‍ദ്ദിച്ചെന്ന പരാതിയിൽ നടപടിയാവാത്തതിനാലാണ് സമര പരിപാടികളിലേക്ക് കടക്കുന്നത്. വയാനാട് സ്വദേശി എല്‍ദോയ്ക്കാണ് മലപ്പുറം വടക്കേമണ്ണയില്‍ വച്ച് പൊലീസ് മര്‍ദ്ദനമേറ്റത്. മഹാരാഷ്ട്രയില്‍ നിന്ന് അരി കയറ്റിയ ലോറിയുമായി മലപ്പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവമുണ്ടായത്. പൊലീസ് വാഹന പരിശോധന നടക്കുന്നതിനിടയില്‍ ലോറി കുറച്ച് മുന്നോട്ട് കയറ്റി നിര്‍ത്തിയതാണ് തുടക്കം.
ഇതിന്‍റെ പേരില്‍ പൊലീസ് – ലോറി ഡ്രൈവറേയും, ക്ലീനറേയും വഴക്ക് പറഞ്ഞു. പിന്നീട് വാഹനം കടത്തിവിട്ടെങ്കിലും പോലീസ് വീണ്ടും തടഞ്ഞ് ഇറക്കി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് പരാതി. എന്നാൽ, ലോറി പോകുന്നതിനിടയില്‍ എല്‍ദോ അസഭ്യം പറഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ഇതിനാലാണ് വണ്ടി തടഞ്ഞതെന്നും പോലീസ് പറയുന്നു.