ബി.ജെ.പി നേതാക്കൾ പ്രതികളായ കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിൽ കൂടുതൽ നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്ത് നല്‍കിയത് ബി.ജെ.പി ജില്ലാ ഓഫീസ് സെക്രട്ടറി സതീശനാണെന്ന് വ്യക്തമായി. സതീശനെ അന്വേഷണ സംഘം ഇന്ന്ചോദ്യം ചെയ്യും. ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് മുറിയെടുത്ത് നല്‍കിയതെന്ന് ഓഫീസ് സെക്രട്ടറി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേസില്‍ പരാതിക്കാരായ ധര്‍മ്മരാജന്റെയും, ഡ്രൈവര്‍ ഷംജീറിന്റെയും ചോദ്യം ചെയ്യല്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.