റെംഡിസിവർ കോഴിക്കോടു നിന്ന് ബെംഗളൂരുവിലെത്തിച്ച് കരിഞ്ചന്തയിൽ വിൽപന ചെയ്തു. ബെംഗളൂരുവിൽ പിടിയിലായ സഞ്ജീവ് കുമാറാണ് കോഴിക്കോട് ജയിൽ റോഡിലെ സ്പെഷ്യാലിറ്റി ഫാർമയിൽനിന്ന് മരുന്ന് വാങ്ങി കരിഞ്ചന്തയിൽ വിറ്റത്.
3400 രൂപയുടെ മരുന്ന് ബെംഗളൂരുവിൽ വിൽപന നടത്തിയത് പതിനായിരം രൂപയ്ക്കാണ്. സഞ്ജീവ് കുമാർ കൈവശം സൂക്ഷിച്ച 25 വയൽ മരുന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കർണ്ണാടക പൊലീസ് കോഴിക്കോടെത്തി നടത്തിയ പരിശോധനയിൽ കൂടുതൽ തെളിവുകൾ ലഭിച്ചു. സ്പെഷ്യാലിറ്റി ഫാർമയിൽനിന്ന് പത്ത് വയെൽ റെംഡിസിവർ മരുന്ന് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
ആശുപത്രികൾക്ക് മാത്രം വിൽപന നടത്തേണ്ട മരുന്ന് വ്യക്തിക്ക് വിറ്റതിനാൽ സ്പെഷ്യാലിറ്റി ഫാർമയുടെ ലൈസൻസ് റദ്ദുചെയ്യുമെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. സമാനമായ രീതിയിൽ തമിഴ്നാട്ടിലുൾപ്പടെ റെംഡിസിവർ വിൽപന നടത്തിയതായും വിവരമുണ്ട്.