അന്തരിച്ചുപോയ പ്രമുഖ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് രചന നിർവഹിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പവര്‍ സ്റ്റാറിനെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ട് സംവിധായകന്‍. ഡെന്നിസ് ജോസഫ് ഏറ്റവും അവസാനം എഴുതിയ തിരക്കഥയാണ് പവര്‍ സ്റ്റാര്‍. ഒരിടവേളക്ക് ശേഷം ബാബു ആന്റണി നായകനാക്കുന്ന ചിത്രം കൂടിയാണ് പവർ സ്റ്റാർ. നേരത്തെ തന്നെ ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നത് കൊച്ചിയിലും മംഗലാപുരത്തും കാസര്‍കോടുമാണെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു.
ഡെന്നിസ് ജോസഫ് അടുത്തിടെ അന്തരിച്ചതിനെത്തുടര്‍ന്ന് ചിത്രം നടക്കുമോ എന്ന കാര്യങ്ങളും സംശയത്തിന്‍റെ നിഴലിലായിരുന്നു. സ്ക്രിപ്റ്റിന്‍റെ ആദ്യ പേജിന്‍റെ ചിത്രം പങ്കുവെച്ചാണ് സംവിധായകന്‍ ചിത്രീകരണം ഉടന്‍ ആരംഭിച്ചേക്കാമെന്ന സൂചനകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഡെന്നിസ് ജോസഫിന്‍റെ വീട്ടില്‍ പോയി തിരക്കഥ വാങ്ങിയെന്നും അദ്ദേഹമായുള്ള സൗഹൃദം ഒരു വലിയ ഭാഗ്യമായി കാണുന്നുവെന്നും ഒമര്‍ ലുലു ചിത്രത്തോടൊപ്പം എഴുതി.
”ഇന്നലെ Dennis Joseph സാറിന്റെ വീട്ടിൽ പോയി Powerstarന്റെ Script വാങ്ങി.എന്റെ ജീവതത്തിൽ ഏറ്റവും വല്ല്യ ഒരു ഭാഗ്യമാണ് ഡെനിസ്സേട്ടന്റെ ഒരു സ്ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചർച്ചകളും സൗഹൃദവും എല്ലാം” ചിത്രത്തോടൊപ്പം ഒമര്‍ ലുലു കുറിച്ചു.