ഇടുക്കി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങൾക്കായി പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യസാധനങ്ങൾ നൽകി ജോയിൻറ് കൗൺസിൽ. സമൂഹഅടുക്കളയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയില്ലാതെ പോകുന്നതിനാണ് ജോയിൻറ് കൗൺസിൽ സഹായം നൽകിയിരിക്കുന്നത്.
നിലവിൽ സമൂഹ അടുക്കള തുടങ്ങിയതിനുശേഷം നല്ല രീതിയിലാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. സംഘടനകളും, വ്യക്തികളും സമൂഹ അടുക്കളയിലേക്ക് സഹായമെത്തിക്കുന്നുണ്ട്.