ലക്ഷദ്വീപിലെ പ്രശ്നങ്ങളിൽ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

സമകാലീന വിഷയങ്ങളിൽ കൃത്യമായി നിരീക്ഷണം നടത്തുന്നയാളാണ് സന്തോഷ് പണ്ഡിറ്റ്. ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾക്കിടയിൽ സന്തോഷ് പണ്ഡിറ്റ് തന്റെ നിരീക്ഷണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്കിൽ കുറിച്ച, കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്

“പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം – ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം .. save Kerala (കുറെ കേരളത്തിലെ കുടുംബങ്ങൾ എങ്കിലും രക്ഷപ്പെടും ) കഴിഞ്ഞ തവണ കാർഷിക സമരത്തിന്റെ സമയത്തു വായ തുറന്ന ചില വലിയ നടന്മാർ ഇപ്പോൾ ലക്ഷദ്വീപിൽ മദ്യം നിരോധിക്കാൻ വേണ്ടി കരഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നുണ്ടല്ലോ . (2019 December ആയിരുന്നു അവരുടെ ആ കരച്ചിൽ . ആ സമയം വായ തുറന്ന നടന്മാരുടെ പുതിയ സിനിമ റിലീസ് ഉണ്ടായിരുന്നു . ആ സിനിമകൾക്ക് ചില വിഭാഗം ആളുകൾ കണ്ടു പിന്തുണ കിട്ടുവാൻ ആയിരുന്നു ആ കർഷക “പ്രേമം” കാണിച്ചത് .) അതിനു ശേഷം പഞ്ചാബിലെ കർഷകർ ഇപ്പോഴും സമരം ചെയ്യുന്നുണ്ട് . പക്ഷെ പുതിയ സിനിമകൾ റിലീസ് ഇല്ലാത്തതിനാൽ ഒരു നടനും വീണ്ടും അവർക്കായി കരയുന്നില്ല .

ലക്ഷദ്വീപിന്‌ വേണ്ടി കരയുന്ന നടന്മാരും സാംസ്കാരിക നായകന്മാരും കേരളത്തിനായും കരയേണ്ട വിഷയം ഉണ്ട് .ലക്ഷദ്വീപിലെന്ന പോലെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കും ഉച്ചക്ക് ചിക്കൻ കറി , ബിരിയാണി , വലിയ മീന് പൊരിച്ചത് കേരളത്തിലും വിളമ്പണ്ടെ ?തീരദേശ നിയമത്തിൻ്റെ പേരിൽ ലക്ഷദ്വീപിൽ മാത്രമല്ല , കേരളത്തിലും എത്രയോ കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ട് . ആ പൊളിച്ച കെട്ടിടങ്ങൾ കേരള സർക്കാർ തന്നെ വീണ്ടും കെട്ടിക്കൊടുക്കണം എന്നും പറഞ്ഞു പോസ്റ്റ് ഇടാമല്ലോ ?

ലക്ഷദ്വീപിലെ പോലെ , കേരളത്തിലും
പഞ്ചായത്തുകൾ തോറും സർക്കാർ ഫാമുകൾ സ്ഥാപിച്ച് കേരളത്തിലും നല്ല ഗുണനിലവാരമുള്ള പാൽ ലഭ്യമാക്കണം എന്നൊക്കെ പറഞ്ഞും പോസ്റ്റാം. ഗുണ്ടാ നിയമവും , യു.എ.പി.എ യും ലക്ഷദ്വീപിൽ മാത്രമല്ല . കേരളത്തിലും ഉണ്ടല്ലോ . ആ നിയമങ്ങൾ ലക്ഷദ്വീപിൽ മാത്രം മാറ്റിയാൽ മതി എന്നാണോ ഈ സാംസ്കാരിക നായകന്മാർ പറയുന്നത് ?

അങ്ങനെ കേരളത്തെ ഇനിയെങ്കിലും ലക്ഷദ്വീപ് പോലൊരു “സമാധാനം നിറഞ്ഞ നാടാക്കി” മാറ്റുന്നതിനെ കുറിച്ചും നമ്മുക്ക് ചർച്ച ചെയ്യേണ്ടേ ?ലക്ഷ്വദീപിൽ ഇത്രയും കാലമായി ഒരു കള്ളവും ഇല്ല , ചതിയും ഇല്ല എള്ളോളമില്ല പൊളി വചനം എന്ന് ചിന്തിക്കുന്നവർ കേരളവും ലക്ഷദ്വീപിലെ പോലെ ആക്കുവാൻ ഇവിടെയും മദ്യ നിരോധനവും , രാഷ്ട്രീയ ആക്രമണങ്ങൾ ഇല്ലാതാക്കുവാനും ശ്രമിക്കണം”

Leave a Reply

Your email address will not be published. Required fields are marked *