അർജന്റീനയും, കൊളംമ്പിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കോപ അമേരിക്കയിൽ അനിശ്ചിതത്വം മാറിയിട്ടില്ല. മത്സരം നടത്താനിരുന്ന കൊളംബിയയുടെ അഭ്യന്തര കലാപമാണ് അനിശ്ചിതത്വത്തിന് കാരണം. അര്‍ജന്റീനയില്‍ കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ചതാണ് പ്രധാന കാരണം. രാജ്യത്ത് ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം നിര്‍ത്തലാക്കിയിട്ടുണ്ട്. രാജ്യത്ത് ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ചിലി, ഇക്വഡോര്‍, വെനസ്വേല എന്നിവര്‍ കോപയ്ക്ക് ആതിഥേയത്വം വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ടൂര്‍ണമെന്റ് ദക്ഷിണ അമേരിക്കയ്ക്ക് പുറത്ത് നടത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അമേരിക്കയില്‍ ടൂര്‍ണമെന്റ് നടത്താനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഇതുവരെ വന്നിട്ടില്ല.