പാലക്കാട് പകരക്കാരെ കണ്ടെത്താനുള്ള ശ്രമം ഊർജിതം

പാലക്കാട് ജില്ലയിൽ കോൺഗ്രസിലെ പകരക്കാരെ കണ്ടെത്തുവാനുള്ള ചർച്ചകൾ ഊർജിതമായി തുടരുന്നു.എം.പിയും, ഡി.സി.സി പ്രസിഡണ്ടുമായ വി.കെ ശ്രീകണ്ഠൻ രാജിവെച്ച ഒഴിവിലേക്കാണ് ചർച്ച പുരോഗമിക്കുന്നത്. മുതിർന്ന നേതാവ് എ.വി ഗോപിനാഥ്, യുവനേതാവ് വി.ടി ബൽറാം എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയരുന്നത്. എങ്കിലും, യുവ പ്രാതിനിധ്യം വെച്ച് ബൽറാമിനാണ് സാധ്യതകൾ കൂടുതലും.

എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടഞ്ഞുനിന്ന എ.വി ഗോപിനാഥന് അധ്യക്ഷപദവി സംസ്ഥാന നേതാക്കൾ ഉറപ്പു നൽകിയിരുന്നു ഇതിൻെറ പ്രതീക്ഷയിലാണ് ഗോപിനാഥ്. എന്നാൽ ഗോപിനാഥിനെ ജില്ലയിലെ ചില നേതാക്കൾക്ക് താൽപര്യമില്ല. എന്തായാലും വരും ദിവസങ്ങളിൽ തർക്കം കലുഷിതമാകുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *