ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ വെൽഫെയർ പാർട്ടി

ലക്ഷദ്വീപിലെ ഗോത്രവർഗ സമൂഹത്തിന് നേരെ സംഘ്പരിവാർ സർക്കാർ സ്വീകരിക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡൻറ് ഹമീദ് വാണിയമ്പലം നിർവഹിച്ചു. മോദി ഭരണകൂടം ഇസ്ലാമോഫോബിയ പരത്തുന്ന വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഗോത്രവർഗ സാംസ്കാരിക ജീവിതം നയിക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ തനത് ജീവിത ശൈലിയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ലക്ഷദ്വീപിലെ ഹിന്ദുത്വ അധിനിവേശം അവസാനിപ്പിക്കുക, തദ്ദേശ വാസികളുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. കൊച്ചിയിലെയും ബേപ്പൂരിലെയും അഡ്മിനിസ്‌ട്രേഷൻ ഓഫീസുകളിലേക്കാണ് മാർച്ച് നടത്തിയത്. ആർ.എസ്.എസ് ഏജന്റ് പ്രഫുൽ പട്ടേലിനെ ലക്ഷ ദ്വീപിൽ നിന്ന് തിരിച്ചു വിളിക്കണമെന്നും പ്രതിഷേധ മാർച്ചിൽ ആവശ്യങ്ങളുയർന്നു.

ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ സബ് ഡിവിഷനൽ ഓഫീസിലേക്ക് നടന്ന മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം മുഹമ്മദ് സഈദ് ടി. കെ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ സജീർ ടി. സി അധ്യക്ഷത വഹിച്ചു. ബേപ്പൂർ മണ്ഡലം കൺവീനർ ഹസനു സ്വാലിഹ് സ്വാഗതവും മുബാറക്. പി നന്ദിയും പറഞ്ഞു. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എറണാകുളം ജില്ലാ ജനറൽ കൗൺസിൽ അംഗമായ സൽമാൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം നേതാക്കളായ ബിലാൽ,അജ്മൽ ജലീൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *