ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് മാറ്റി നിയമിച്ചു. പുതിയ നിയമനം മനുഷ്യാവകാശ കമ്മീഷനിലാണ്. വിജിലൻസ് ഡയറക്ടർക്ക് തത്തുല്യമായ പൊലീസ് കേഡർ പോസ്റ്റിലേക്കാണ് നിയമിച്ചത്. ഇതോടെ സംസ്ഥാന പൊലീസ് മേധാവിയുടെ ചുരുക്കപ്പട്ടികയിൽ ടോമിൻ ജെ തച്ചങ്കരിക്ക് സാധ്യത വർധിച്ചു.
സംസ്ഥാന പൊലീസ് മേധാവിക്കായുള്ള ചുരുക്കപ്പട്ടികയില്‍ രണ്ടാമതാണ് തച്ചങ്കരി. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കമ്മീഷനില്‍ നിയമിക്കുന്നത് ഇത് ആദ്യമായാണ്. തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായും പ്രവര്‍ത്തിച്ചിരുന്നു.