പ്രതിഷേധങ്ങൾക്കിടയിലും വീണ്ടും വിവാദ ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാൻ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്. നേരത്തെ ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നൊള്ളു. ഇവരെ മാറ്റുന്നതിന് നാലംഗ സമിതിയുടെ സമ്മതം വേണം. കൂടാതെ രോഗിയാണെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.
കോൺഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എൻ പ്രതാപനും അടക്കമുള്ളവർ സമരത്തിൽ പങ്കെടുത്തു. ആർ.എസ്.എസ് ഏജൻറായയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോട പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു.