ഐ.എം.എ.ക്കെതിരെ ആരോപണവുമായി രാംദേവിന്റെ അനുയായി

ഐ.എം.എ.ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണവുമായി രാംദേവിന്റെ അടുത്ത അനുയായിയും പതഞ്ജലി ചെയർമാനുമായ ആചാര്യ ബാലകൃഷ്ണ എത്തി. യോഗാചാര്യൻ രാംദേവിൻറെ “അലോപ്പതി ലക്ഷക്കണക്കിന് ആളുകളെ കൊന്നു” എന്ന അഭിപ്രായത്തെച്ചൊല്ലി ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രാംദേവും തമ്മിൽ  രൂക്ഷമായ തർക്കം നടക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു ആരോപണം അരങ്ങേറിയത്.

‘ഇന്ത്യക്കാരെ മുഴുവൻ യോഗക്കും ആയുർവേദത്തിലും എതിരെ തിരിക്കാനും ഇന്ത്യയെ ക്രിസ്ത്യൻ രാജ്യമാക്കി മാറ്റാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനായാണ് ബാബ രാംദേവിനെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ഉണർന്നു പ്രതികരിച്ചില്ലെങ്കിൽ വരുംതലമുറ നിങ്ങൾക്ക് മാപ്പ് തരില്ല – ബാലകൃഷ്ണ ട്വീറ്റ് ചെയ്തു.

ഐ.എം.എ പ്രസിഡണ്ട് ഡോക്ടർ ജയലാൽ മെഡിക്കൽ വിദ്യാർഥികളെ ക്രിസ്ത്യാനികളാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വാദിക്കാനായി ഇദ്ദേഹം ഒരു സ്ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *