മന്ത്രിമാരില്ലാത്ത ജില്ലകളിൽ ചുമതല നിശ്ചയിച്ചു. വയനാട് ജില്ലയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കാസർകോട് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനുമാണ് ചുമതല.
നയപ്രഖ്യാപന പ്രസംഗത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മറ്റ് 12 ജില്ലകളിൽ നിന്നും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ട്. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകൾക്ക് 3 മന്ത്രിമാർ വീതവും കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകൾക്ക് രണ്ടുവീതവും മന്ത്രിമാരുണ്ട്. മറ്റ് 10 ജില്ലകൾക്ക് ഓരോന്നു വീതമാണ് മന്ത്രിസ്ഥാനം.