സ്വാതന്ത്ര്യസമര സേനാനി എച്ച്എസ് ദൊരേസ്വാമി അന്തരിച്ചു

സ്വാതന്ത്ര്യസമര സേനാനി എച്ച്എസ് ദൊരേസ്വാമി അന്തരിച്ചു.103 വയസ്സായിരുന്നു.കഴിഞ്ഞ മാസം അവസാനത്തോടെ കൊവിഡ് ബാധിച്ച അദ്ദേഹം മെയ്‌ 12 കൊവിഡിൽ നിന്ന് മുക്തി നേടിയിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലായിരുന്നു അന്ത്യം.

1981 ഏപ്രിൽ 10ന് മൈസൂരിലെ ഹാരോഹള്ളിയിലായിരുന്നു ദൊരേസ്വാമിയുടെ ജനനം. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായി. ക്വിറ്റ് ഇന്ത്യ, മൈസൂർ ചലോ തുടങ്ങിയ വിഖ്യാത സമരങ്ങളിലെല്ലാം പങ്കെടുത്തിട്ടു്ട്. 1943 മുതൽ 1944 വരെ അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 14 മാസത്തെ ജയിൽവാസം അനുഭവിച്ചിട്ടുള്ള അദ്ദേഹം അടുത്ത കാലം വരെ സമരമുഖങ്ങളിൽ സജീവമായിരുന്നു. കഴിഞ്ഞ വർഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗളൂരുവിൽ നടന്ന സമരത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *