സംസ്ഥാനത്ത് ആശങ്കയായി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു. ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കുള്ള മരുന്നിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ഇന്നലെ വൈകുന്നേരം എത്തുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നെങ്കിലും എത്തിയില്ല.വളരെ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന രോഗമാണ് മ്യൂകര്‍മൈകോസിസ്. നേരത്തേ തന്നെ ഈ രോഗത്തിന്റെ 40 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. ഒരു ലക്ഷം ആളുകളില്‍ 14 പേര്‍ക്ക് എന്ന നിരക്കിലായിരുന്നു ഇന്ത്യയില്‍ ഈ രോഗം കണ്ടുവന്നിരുന്നത്.