കണ്ണൂരിൽ പ്രായപൂർത്തായകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ

കണ്ണൂരിൽ പ്രായപൂർത്തായകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ. ഈ മാസം 20നാണ് പെൺകുട്ടി പീഡനത്തിനിരയായത്.

വീടിനടുത്ത തോട്ടിൽ തുണി അലക്കാൻ പോയ പെൺകുട്ടിയെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം കനത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *