സ്‌കൂളില്‍ നടത്തിയ പരീക്ഷകള്‍ എഴുതാത്ത സിബിഎസ്ഇ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥികള്‍ക്ക് ടെലിഫോണ്‍ വഴി മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് നല്‍കാന്‍ തീരുമാനം.
ഇത്തരം പരീക്ഷകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണിത്. മൂല്യനിര്‍ണയത്തിനായി കണക്ക്, സയന്‍സ്, സോഷ്യല്‍സയന്‍സ് എന്നീ വിഷയങ്ങളുടെ ഓരോ അദ്ധ്യാപകരും ഭാഷ പഠിപ്പിക്കുന്ന രണ്ട് അധ്യാപകരും അടങ്ങിയ അഞ്ചംഗ സമിതി രൂപീകരിക്കണം.