സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. നിലവിൽ ഉപയോഗിക്കുന്ന മരുന്നിന് പകരമുള്ള മരുന്ന് നാളെ സംസ്ഥാനത്ത് എത്തും. നാലായിരം ഡോസ് ലൈപോ സോമൽ ആ0പോടെറിസിൻ മരുന്ന് ഓർഡർ നൽകി കാത്തിരിക്കുകയാണ് കേരളം. എന്നാൽ ഈ ഇഞ്ചക്ഷൻ മരുന്ന് എത്താൻ ഒരാഴ്ചയെങ്കിലും എടുക്കും. ഈ സാഹചര്യത്തിൽ ലൈപോ സോമൽ ആംപോടെറിസിന് പകരം ഉപയോഗിക്കുന്ന മരുന്ന് നാളെ സംസ്ഥാനത്ത് എത്തും. അതോടെ താൽക്കാലിക പരിഹാരമുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്.

ബ്ലാക്ക് ഫംഗസ് ചികിത്സ നടക്കുന്ന പ്രധാന ആശുപത്രികളായ കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഇന്ന് ലൈപോ സോമൽ ആംപോടെറിസിൻ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മരുന്ന് കിട്ടിയിട്ടില്ല. ഒരാഴ്ചക്കുള്ളിൽ കൂടുതൽ മരുന്നെത്തുമെന്ന് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *