മെഹുല്‍ ചോക്സി ആന്റിഗ്വയില്‍ നിന്നും മുങ്ങി

ഇന്ത്യയില്‍ നിന്ന് കടന്ന വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ കാണാനില്ലെന്ന് പരാതി. കരീബിയൻ ദ്വീപായ ആന്റിഗ്വയിൽ നിന്നും കാണാതായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റിഗ്വയിൽ നിന്നും ഓടിപ്പോയി ക്യൂബയിൽ എത്തിയിരിക്കാമെന്നാണ് റിപ്പോർട്ടുകള്‍. ചോക്സിയെ കാണാനില്ലെന്നും തെരച്ചിൽ തുടങ്ങിയതായും ആന്റിഗ്വ പൊലീസിനെ ഉദ്ധരിച്ച് ആന്റിഗ്വയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,000 കോടിയുടെ തട്ടിപ്പ് നടത്തിയ ശേഷം ഇയാള്‍ ഇന്ത്യ വിടുകയായിരുന്നു. സംഭവത്തിൽ മെഹുൽ ചോക്‌സിക്കെതിരെ ആന്റിഗ്വ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണമെന്ന് ജനങ്ങളോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

2017ൽ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ചോക്സി ആന്റിഗ്വയിലേക്ക് കടന്നത്. ഇവിടത്തെ പൗരത്വവും ചോക്സി സ്വന്തമാക്കിയിരുന്നു. ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് നേരത്തെ ആന്റിഗ്വ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *