പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ ആരോഗ്യനില മോശമായി. അദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജൻ നില കുറഞ്ഞതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്ത വുഡ്ലാൻഡ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതെങ്കിലും ആശുപത്രിയിൽ പ്രവേശിക്കാൻ കൂട്ടാക്കിയിരുന്നില്ല. 77 വയസ്സ് പ്രായമുള്ള ബുദ്ധദേവ് ഭട്ടാചാര്യ ദീർഘനാളായി ശ്വാസസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
അതേസമയം, ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുകയാണ്. 1.96 ലക്ഷം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 14ന് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. 3,511 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
മഹാരാഷ്ട്ര, കേരള, കർണാടക, തമിഴ് നാട്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ 22,122 കൊവിഡ് കേസുകളും 592 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 25,311 പുതയ കേസുകളും റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ മാത്രം 5,701 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.