രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ. രാവിലെ നിയമസഭയിലെത്തിയ ചെന്നിത്തലക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെടെയുളളവരും ആശംസകൾ നേർന്നു.പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ പിറന്നാളിന് ആശംസകളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെന്നിത്തലയുടെ വസതിയിലെത്തി.
വലിയ ആഘോഷങ്ങളില്ലെങ്കിലും ആശംസകളും മധുരവുമായി പ്രവർത്തകരും എംഎൽഎമാരിൽ ചിലരും വസതിയിലെത്തി.
പ്രവർത്തകർ കൊണ്ടുവന്ന കേക്ക് മുറിച്ച് ചെന്നിത്തലയും സന്തോഷം പങ്കിട്ടു. വീട്ടിലെത്തിയവർക്കെല്ലാം ചെന്നിത്തലയുടെ വക മധുരവും വിതരണം ചെയ്തു.
രാവിലെ സഭയിലെത്തിയ ചെന്നിത്തലക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് അംഗങ്ങളും ആശംസകൾ നേർന്നു. ഫോണിലൂടെയും ആശംസാ പ്രവാഹമായിരുന്നു.
രാഷ്ട്രീയമായ തിരിച്ചടിക്കിടയിലും പിറന്നാൾ സന്തോഷത്തിൻറെ നിറവിൽ രമേശ് ചെന്നിത്തല. അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ചെന്നിത്തലക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വസതിയിലെത്തി ആശംസകൾ നേർന്നു. ചെന്നിത്തലക്കും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചാണ് ഗവർണർ സന്തോഷം പങ്കിട്ടത്.