മെയ് 26 ലെ പ്രതിഷേധം തങ്ങളുടെ ആൾബലം കാണിക്കാനല്ലെന്നും നേരെമറിച്ച് കേന്ദ്രത്തിനെതിരെ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. കർഷക ട്രാക്ടറുകളിലും കറുത്ത പതാകകൾ സ്ഥാപിക്കും. സാമൂഹിക അകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പ്രതിഷേധം നടത്തുമെന്നും കർഷകർ പറഞ്ഞു. രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമകൾ, ചിത്രങ്ങൾ എന്നിവ കൂട്ടിയിട്ട് കത്തിക്കും. കറുത്ത തലപ്പാവ്, ദുപ്പട്ട, വസ്ത്രം എന്നിവ ധരിച്ച് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഡൽഹി അതിർത്തികളിലും പ്രതിഷേധം സംഘടിപ്പിക്കും.
കോൺഗ്രസും ഇടത് പാർട്ടികളുമടക്കം 12 പ്രതിപക്ഷ പാർട്ടികളാണ് കരിദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച കർഷകർ പിന്തുണ സ്വീകരിക്കുകയും ചെയ്തു.