നാരദ കൈക്കൂലി കേസിൽ സുപ്രിംകോടതിയെ സമീപിച്ച് സിബിഐ. സിബിഐ സുപ്രിംകോടതിയെ സമീപിച്ച സാഹചര്യത്തിൽ കേസ് പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് ഹർജിയിൽ സിബിഐ ആവശ്യപ്പെട്ടിരുന്നു.
ജാമ്യം അനുവദിക്കുന്നതിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡലും, ജസ്റ്റിസ് അരിജിത്ത് ബാനർജിയും തമ്മിൽ വിയോജിപ്പുണ്ടായതിനെ തുടർന്ന് കേസ് അഞ്ചംഗ വിശാല ബെഞ്ചിന് വിട്ടു. പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെതിരെക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ എംപി കല്യാൺ ബാനർജി രംഗത്തെത്തിയിരുന്നു. നാരദാ കേസ് ഗവർണർ സിബിഐക്ക് വിട്ടുവെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഗവർണർക്കെതിരെ പരാതി നൽകാൻ കഴിയില്ലെന്ന് അറിയാമെന്നും കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗവർണർക്കെതിരെ ജനങ്ങൾ പൊലീസിന് പരാതി നൽകണമെന്നും കല്യാൺ ബാനർജി പ്രതികരിച്ചു.