ആദ്യമായി ആർ.എം.പി പ്രതിനിധിയായി നിയമസഭയിലെത്തിയ വടകര എം.എൽ.എ കെ.കെ രമ, ടി.പി ചന്ദ്രശേഖരന്റെ ഓർമ്മകൾ പുതുക്കിയാണ് നിയമസഭയിലെത്തിയത്. ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞുകൊണ്ടാണ് രമ എത്തിയത്.
നിയമസഭയിൽ സഗൗരവമാണ് കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തത്. സഭയിൽ ആർ.എം.പി നിലപാടുകൾ ഉയർത്തിപ്പിടിക്കുമെന്നും യോജിച്ച വിഷയങ്ങളിൽ പ്രതിപക്ഷത്തിനൊപ്പം പ്രവർത്തിക്കുമെന്നും
കെ.കെ രമ വ്യക്തമാക്കിയിട്ടുണ്ട്.