ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന സംഭവത്തിൽ, കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽഗാന്ധി

ഗംഗാനദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം, സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇക്കാര്യം രാഹുൽഗാന്ധി തന്റെ ട്വിറ്ററിലൂടെയാണ് വിമർശിച്ചിരിക്കുന്നത്.

“മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. രാജ്യം മുഴുവനും, ലോകവും ആ ചിത്രങ്ങള്‍ കാണുന്നതില്‍ വിഷമത്തിലാണ്. കുടുംബാം​ഗങ്ങളെ നഷ്ടപ്പെട്ട വേദനയിലും അവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിയേണ്ടി വരുന്നവരുടെ വേദന ഓരോരുത്തരും മനസ്സിലാക്കണം”

Leave a Reply

Your email address will not be published. Required fields are marked *