എവേ മത്സരത്തിൽ തോൽവിയറിയാതെ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആദ്യമായാണ് ടീം ഈ നേട്ടം കൈവരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവേ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വോള്‍വ്സിനെ പരാജയപ്പെടുത്തിയതോടെ യുണൈറ്റഡ് ഈ നേട്ടം കൈവരിച്ചത്,പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഇത് മൂന്നാമത്തെ ടീം മാത്രമാണ് ഇങ്ങനെ എവേ മത്സരത്തില്‍ ഒരു സീസണ്‍ മുഴുവന്‍ തോല്‍വി അറിയാതെ പോകുന്നത്.
ഈ സീസണില്‍ യുണൈറ്റഡ് 19 മത്സരങ്ങളില്‍ 12 വിജയവും ഏഴ് സമനിലയുമാണ് സ്വന്തമാക്കിയത്. ഇതുൾപ്പെടെ ഇരുപത്തിയേഴ് ലീഗിലായി മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ മത്സരത്തില്‍ പരാജയമറിഞ്ഞിട്ടില്ല.