മുംബൈ ബാർജ് ദുരന്തത്തിൽ ഇന്നും തിരച്ചിൽ തുടരും. കടലിനടിയില്‍ കണ്ടെത്തിയ ബാര്‍ജില്‍ ഇന്നലെ മുങ്ങല്‍ വിദഗ്ദര്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.ഏഴ് മലയാളികളടക്കം എഴുപത് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. 186 പേരെ ഇതുവരെ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മലയാളികളടക്കം 5 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
ബാര്‍ജിനൊപ്പം മുങ്ങിയ, ടഗ് ബോട്ടായ വരപ്രദയിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്താനുണ്ട്. ബോട്ട് കടലിനടിയില്‍ എവിടെയുണ്ടെന്ന് കണ്ടെത്താന്‍ റഡാറുകള്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് നാവിക സേന. തിരച്ചിൽ ഉടൻ പൂർത്തിയാക്കാനുള്ള ഊർജിത ശ്രമമാണ് നടക്കുന്നത്.