കാരാപ്പുഴ ഡാം ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ കൂടി ഉയർത്തും

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 10 സെന്റിമീറ്റർ ആയി ഉയർത്താൻ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.

മെയ് 25 മുതലാണ് 10 സെന്റിമീറ്റർ ആയി ഷട്ടറുകൾ ഉയര്‍ത്തുക. നിലവിൽ സ്പിൽവേ ഷട്ടറുകൾ 5സെന്റിമീറ്റർ വീതം തുറന്നിട്ടും ജലനിരപ്പ് കുറയാത്തതിനാലും യാസ് ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴമുന്നറിയിപ്പുള്ളതിനാലും റിസർവോയറിലെ അധികജലം തുറന്ന് വിടുന്നത് വെള്ളപൊക്ക സാധ്യത കുറയ്ക്കുന്നതിന് സഹായകമാവും എന്നതിനാലാണ്‌ നടപടി.

Leave a Reply

Your email address will not be published. Required fields are marked *