ഒളിംപിക്‌സ് താരങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കണം; പ്രധാനമന്ത്രി

ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന താരങ്ങൾക്ക് എല്ലാ പിന്തുണയും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കായിക മന്ത്രാലയത്തിന് നിർദേശം നൽകി.

ഒളിംപിക് മെഡൽ എന്ന സ്വപ്നവുമായി കഠിനപരിശീലനത്തിലാണ് ഇന്ത്യൻ താരങ്ങൾ. കഴിഞ്ഞ വ‍‍ർഷം നടക്കേണ്ട ഒളിംപിക്സ് നീട്ടിവച്ചെങ്കിലും പരിശീലനത്തിന് മുടക്കമില്ല. സൗകര്യങ്ങളിൽ ഒരു കുറവും വരുത്താതെ പിന്തുണയുമായി കേന്ദ്ര കായിക മന്ത്രാലയമുണ്ട്. പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ച് തുടക്കക്കാർ, മുതിർന്നവർ എന്ന വ്യത്യാസമില്ലാതെ എല്ലാ താരങ്ങൾക്കും പിന്തുണ ഉറപ്പാക്കുമെന്ന് കായിക മന്ത്രി കിരൺ റിജിജു പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ജപ്പാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രോട്ടോകോൾ പാലിച്ച് ഒളിംപിക്സിന് എത്താനുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *