സൗമ്യയ്ക്ക് ആദരവ് നൽകി ഇസ്രായേൽ; കുടുംബത്തിന് നഷ്ടപരിഹാരം നൽകും

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് ആദരവുമായി ഇസ്രയേല്‍. സൗമ്യ സന്തോഷിന് ഓണററി പൗരത്വവും കുടുംബത്തിനു നഷ്ടപരിഹാരവും നൽകുമെന്ന് ഇസ്രയേൽ എംബസി ഉപമേധാവി റോണി യദീദി അറിയിച്ചു.

സൗമ്യയെ മാലാഖ ആയാണ് ഇസ്രയേൽ ജനത കാണുന്നതെന്ന് ഇസ്രയേൽ കോൺസൽ ജനറൽ പറഞ്ഞിരുന്നു. സൗമ്യയുടെ സംസ്കാര ചടങ്ങിനെത്തിയ കോൺസൽ ജനറൽ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകിയാണ് മടങ്ങിയത്.

ഇസ്രയേൽ ജനത തങ്ങളിൽ ഒരാളായാണ് സൗമ്യയെ കാണുന്നത്. ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രയേൽ സംരക്ഷിക്കുമെന്നും ഉപമേധാവി റോണി യദീദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *