ഇടുക്കി:കോവിഡിൽ യുവാക്കൾക്ക് മാതൃകയായി പൂമാല മേത്തൊട്ടി സ്വദേശി അരുൺ. മേത്തൊട്ടി ക്കാരുടെ ഈ ഇരുപത്തിയൊന്ന്കാരൻ പയ്യനാണ് അഭിനന്ദനപ്രവാഹം ലഭിച്ചിരിക്കുന്നത്.
തൻ്റെ സ്വന്തം പ്രയത്നം കൊണ്ട് വാങ്ങിയ ജീപ്പുമായി, പി.പി.ഇ കിറ്റ് ധരിച്ച് രോഗികളെ ആശുപത്രിയിൽ എത്തിക്കുവാനും, ഭക്ഷണസാധനങ്ങൾ വീട്ടിലെത്തിച്ചു നൽകിയുമാണ് നാട്ടുകാരെ സഹായിച്ചത്. ഇതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ അരുണിനെ ക്യാഷ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.