യുവാവിനെ ജില്ലാ കളക്ടർ മർദ്ദിച്ചു, സംഭവത്തിൽ വ്യാപക പ്രതിഷേധം

ഛത്തീസ്ഗഡിലെ സുരാജ് പൂരിൽ, ലോക്ഡൗൺ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ ജില്ലാകളക്ടർ മർദ്ദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ ഫോണ്‍ നശിപ്പിക്കുന്നതും , മുഖത്തടിക്കുന്നതും വിഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ കളക്ടര്‍ക്കെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

യുവാവ് ലോക്ക്ഡൗണ്‍ മാര്‍​​ഗ്​ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് കളക്ടര്‍ മര്‍ദ്ദിച്ചത്. ഇയാള്‍ രേഖകള്‍ കാണിക്കുന്നുണ്ടെങ്കിലും കളക്ടറും ഒപ്പമുള്ള ഉദ്യോ​ഗസ്ഥരും ഇത് നോക്കാന്‍ തയ്യാറാവാതെ യുവാവിനെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. സംഭവം വിവാദമായതോടെ സർക്കാർ അന്വേണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *