രോഗവ്യാപനം ശമനമില്ലാത്ത മലപ്പുറം ജില്ലയിൽ അവധി ദിനമായ ഇന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇതിൻെറ ഭാഗമായി പോലീസ്, ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ശക്തമായ പരിശോധന നടത്തുകയാണ്. അടിയന്തര ആവശ്യമുള്ള മെഡിക്കൽ സേവനങ്ങൾ, പത്രം, പാൽ, പെട്രോൾ പമ്പുകൾ, ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമേ ഇന്ന് ഇളവുകൾ നൽകിയിട്ടുള്ളു.
ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താം. ഇതോടൊപ്പം, ഡ്രോണുകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. രോഗവ്യാപനവും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിയ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടം ഇത്തരമൊരു കർശന നടപടിയിലേക്ക് കടന്നിരിക്കുന്നത്.