ഇസ്രായേലിൽ, പാലസ്തീൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നേഴ്സ് സൗമ്യ സന്തോഷിന്റെ കുടുംബത്തെ ഏറ്റെടുത്ത് ഇസ്രായേൽ. നഷ്ടപരിഹാരം നൽകുന്നതിനൊപ്പം, കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാനാണ് തീരുമാനം. നേരത്തെ സൗമ്യയുടെ മകൻറെ വിദ്യാഭ്യാസ ചുമതലയും ഏറ്റെടുക്കുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു.
ഇസ്രായേൽ എംബസി ഉപമേധാവി റോണി യദീദിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇസ്രായേലിലെ മാലാഖയായാണ് സൗമ്യ കാണുന്നതെന്നും, സൗമ്യ ഓണററി പൗരത്വത്തിന് അർഹയാണെന്ന് ഇസ്രായേൽ ജനത വിശ്വസിക്കുന്നതായും അദ്ദേഹം അറിയിച്ചു. അതോടൊപ്പം ദേശീയ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കുടുംബത്തിന് നഷ്ടപരിഹാരവും ലഭിക്കുന്നതായിരിക്കും.