സന്തോഷ് ലക്ഷ്മണൻ സംവിധാനം ചെയ്ത ദി ലാസ്റ്റ് റ്റു ഡേയ്സിന്റെ ട്രെയിലർ റിലീസ് ചെയ്തു. ധർമ്മ ഫിലിംസിന്റെ ബാനറിൽ സുരേഷ് നാരായണൻ നിർമ്മിക്കുന്ന ചിത്രത്തിൽ യുവ താരം ദീപക് പറമ്പേലാണ് നായകൻ.
ത്രില്ലർ സ്വഭാവമുള്ള ചിത്രം ഒരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്. ചിത്രം മെയ് 27ന് ഓ.ടി.ടി പ്ലാറ്റ്ഫോം നീ സ്ട്രീം വഴി റിലീസ് ചെയ്യും. ധർമ്മജൻ ബോൾഗാട്ടി, അതിഥി രവി, നന്ദൻ ഉണ്ണി എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.